കൊച്ചി : കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട. ഒരു കോടി രൂപയുടെ മയക്കുമരുന്നാണ് കസ്റ്റംസ് പിടികൂടിയത്. ഹോങ്കോങില്‍ നിന്ന് കൊച്ചി സ്വദേശിയുടെ പേരില്‍ പാഴ്സലായാണ് മയക്കുമരുന്ന് എത്തിയത്. പാഴ്സല്‍ കണ്ട് സംശയം തോന്നി കസ്റ്റംസ് സംഘം നടത്തിയ വിശദ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ആംഫിറ്റാമിന്‍ എന്ന മയക്കുമരുന്നാണ് പിടികൂടിയത്. നിശാപാര്‍ട്ടികള്‍ക്കും മറ്റും ഉപയോഗിക്കുന്ന മയക്കുമരുന്നാണിത്. വിദേശത്ത് ഇതിന് ഒരു കിലോക്ക് രണ്ട് കോടിയോളം രൂപ വില വരും. അരക്കിലോയാണ് പാഴ്സലില്‍ ഉണ്ടായിരുന്നത്. പാഴ്സലില്‍ പേരുള്ള കൊച്ചി സ്വദേശിയെ കണ്ടെത്താനായിട്ടില്ല. ഇയാള്‍ക്ക് വേണ്ടിയുളള തിരച്ചില്‍ തുടരുകയാണ്.