ബംഗളൂരു: ബംഗളൂരുവില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടം തകര്‍ന്ന് വീണ് നാല് പേര്‍ മരിച്ചു. ഹരലൂരിലെ സെന്‍ട്രല്‍ ജയില്‍ റോഡിനടുത്തുള്ള കസവനഹള്ളിയിലാണ് സംഭവം. ഇരുപതോളം പേരാണ് കെട്ടിടത്തിലുണ്ടായിരുന്നത്. ആറ് പേരെ രക്ഷപ്പെടുത്തിയെന്നും അവരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിതച്ചെന്നും ഡിസിപി അബ്ദുള്‍ അഹദ് പറഞ്ഞു. ബാക്കിയുള്ളവര്‍ കെട്ടിടത്തിനകത്ത് അകപ്പെട്ടിരിക്കുകയാണ്. രക്ഷ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പോലീസും സംസഥാന ദുരന്ത നിവാരണ സേനയും സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനം നടത്തി വരികയാണ്. അഞ്ച് നില കെട്ടിടമാണ് പണിതത് എന്നാല്‍ മൂന്ന് നില കെട്ടിടം നിര്‍മ്മിക്കാന്‍ മാത്രമേ അനുവാദമുണ്ടായിരുന്നുള്ളൂവെന്നും മേയര്‍ പറഞ്ഞതായി ജി ന്യൂസ് മിനുട്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. എച്ച്‌എസ് ആര്‍ ലേ ഔട്ടില്‍ താമസിക്കുന്ന മലയാളി കുഞ്ഞി അഹമ്മദും മരുമകന്‍ റഫീഖുമാണ് കെട്ടിടത്തിന്റെ ഉടമസ്ഥര്‍.