ന്യൂഡല്‍ഹി: പൊതുമേഖലാ ബാങ്ക് ജീവനക്കാരെ സ്ഥലം മാറ്റാന്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ നിര്‍ദേശം. ഒരു ശാഖയില്‍ മൂന്നു വര്‍ഷം പൂര്‍ത്തിയാക്കിയ ജീവനക്കാരെയാണ് സ്ഥലം മാറ്റാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. വന്‍ സാമ്പത്തിക തട്ടിപ്പുകളുടെ പശ്ചാത്തലത്തിലാണ് കമ്മീഷന്റെ പുതിയ നടപടി. അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ ക്ലെറിക്കല്‍ തസ്തികയിലുള്ള ജീവനക്കാരെയും സ്ഥലം മാറ്റാന്‍ കേന്ദ്ര വിജിലന്‍സ് നിര്‍ദേശിച്ചിട്ടുണ്ട്.