ന്യൂഡല്‍ഹി : ഡല്‍ഹി ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിനെ മര്‍ദിച്ച കേസില്‍ എഎപി എംഎല്‍എ പ്രകാശ് ജര്‍വാള്‍ അറസ്റ്റില്‍. ഡല്‍ഹി പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. കേസില്‍ അമാനുള്ള ഖാന് എംഎല്‍എയെ പിടികൂടാനുണ്ടെന്നും ഇയാള്‍ ഒളിവിലാണെന്നും പോലീസ് പറഞ്ഞു. 11 ആം ആദ്മി പാര്‍ട്ടി എംഎല്‍എമാര്‍ക്കെതിരേയാണ് അന്‍ഷു പ്രകാശ് ഡല്‍ഹി സിവില്‍ ലൈന്‍സ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. തനിക്കെതിരെ ഉണ്ടായ ആക്രമണം കരുതിക്കൂട്ടി ഉണ്ടായതാണെന്നും സംഭവസ്ഥലത്തുണ്ടായിരുന്ന ആരും തടയാന്‍ ശ്രമിച്ചില്ലെന്നുമാണ് ചീഫ് സെക്രട്ടറിയുടെ പരാതിയില്‍ പറയുന്നത്. അമാനുള്ള ഖാന്, പ്രകാശ് ജാര്‍വാള്‍ എന്നീ എംഎല്‍എമാരാണ് തന്നെ മര്‍ദിച്ചതെന്നും ചീഫ് സെക്രട്ടറി പറയുന്നു. യോഗ സ്ഥലത്തുനിന്നു ചീഫ് സെക്രട്ടറി നേരെ ഡല്‍ഹി ലെഫ്. ഗവര്‍ണര്‍ അനില്‍ ബൈജാലിന്റെ വസതിയിലെത്തി പരാതിപ്പെടുകയായിരുന്നു.