ന്യൂഡല്‍ഹി: ഓഖി ദുരിതാശ്വാസ ഫണ്ടിലേക്ക് കേരളത്തിന് കേന്ദ്രം 169 കോടി രൂപ അനുവദിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം. 1843 കോടിയുടെ രൂപയുടെ സഹായമാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. ഹ്രസ്വകാല സഹായമായി 256 കോടി, ഇടക്കാലത്തേക്ക് 792 കോടി, ദീര്‍ഘകാലത്തേക്ക് 795 കോടി എന്നിങ്ങനെയാണ് ആവശ്യപ്പെട്ടിരുന്നത്. തുടര്‍ന്ന് ദുരിതം വിലയിരുത്താനെത്തിയ കേന്ദ്രസംഘത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് കേരളത്തിന് 133 കോടി രൂപ അടിയന്തര കേന്ദ്രസഹായം അനുവദിച്ചിരുന്നു.