ക്വറ്റ: പാക്കിസ്ഥാനില്‍ ഡിഎസ്പിയുടെ വാഹനത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ബലൂചിസ്ഥാനിലെ ക്വറ്റയില്‍ ഡിഎസ്പി ഹമീദുള്ള ദാസ്തിയുടെ വാഹനത്തിനുനേരെയാണ് അജ്ഞാതരായ തോക്കുധാരികള്‍ ആക്രമണം നടത്തിയത്. മുഹമ്മദ് തെയര്‍ , ആയുബ് ഷാ എന്നി പൊലീസുകാരാണ് കൊല്ലപ്പെട്ടതെന്നും, സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും അധികൃതര്‍ അറിയിച്ചു. ഡിഎസ്പി ഹമീദുള്ള ദാസ്തി സുരക്ഷിതനാണ്.