തിരുവനന്തപുരം : 19 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മികച്ച നേട്ടം. മലപ്പുറം ജില്ലയിലെ തവനൂര്‍ പഞ്ചായത്തില്‍ എല്‍ഡിഎഫ് ഭരണം പിടിച്ചെടുത്തു. ഇവയടക്കം മൂന്നിടത്ത് യുഡിഎഫ് വാര്‍ഡുകള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു. ഒരിടത്ത് യുഡിഎഫ് സിറ്റിംഗ് സീറ്റായ വാര്‍ഡില്‍ കോണ്‍ഗ്രസ് വിമതന്‍ വിജയിച്ചു. ആകെ എല്‍ഡിഎഫിന് ഏഴും യുഡിഎഫിന് നാലും സീറ്റുകളാണ് ലഭിച്ചത്. തവനൂര്‍ പഞ്ചായത്ത് എട്ടാം വാര്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ 467 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ് സ്വതന്ത്രന്‍ പി പി അബ്ദുന്നാസറാണ് വിജയിച്ചത്. നിലവില്‍ എല്‍ഡിഎഫിന് പത്തും യുഡിഎഫിന് ഒമ്ബതുമാണ് കക്ഷിനില.