ഷില്ലോംഗ്: മേഘാലയ മുഖ്യമന്ത്രിയായി നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവ് കോണ്‍റാഡ് സാങ്മ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മേഘാലയ ഗവര്‍ണര്‍ ഗംഗാപ്രസാദ് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. 60 അംഗ മന്ത്രിസഭയില്‍ 34 എംഎല് മാരുടെ പിന്തുണയാണ് സാങ്മയ്ക്കുള്ളത്.