നാഗാലാന്‍ഡ് മുഖ്യമന്ത്രിയായി നെഫിയു റിയോ സത്യപ്രതിജ്ഞ ചെയ്തു

238

കൊഹിമ: നാഗാലാന്‍ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പീപ്പിള്‍സ് പാര്‍ട്ടി നേതാവ് നെഫിയു റിയോ. കൊഹിമയില്‍ ഗവര്‍ണര്‍ പി.ബി ആചാര്യയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. കൂടാതെ ബിജെപി നേതാവ് വൈ പാറ്റണ്‍ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു.
പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു, പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍ തുടങ്ങിയവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. നാലാം തവണയാണ് നെഫിയു റിയോ നാഗാലാന്‍ഡിന്റെ മുഖ്യമന്ത്രിയായി അധികാരത്തില്‍ എത്തുന്നത്.

NO COMMENTS