വിതുര വിദ്വാരി ക്ഷേത്രത്തിലെ മനുഷ്യരക്തം കൊണ്ടുള്ള രക്താഭിഷേക ചടങ്ങ് ഉപേക്ഷിച്ചു

235

തിരുവനന്തപുരം: വിതുര വിദ്വാരി വൈദ്യനാഥ ക്ഷേത്രത്തില്‍ മനുഷ്യരക്തം കൊണ്ട് ചെയ്യുന്ന രക്താഭിഷേക ചടങ്ങ് ഉപേക്ഷിച്ചു. ചടങ്ങുമായി ബന്ധപ്പെട്ട് എതിര്‍പ്പുണ്ടായ സാഹചര്യത്തിലാണ് ചടങ്ങ് ഉപേക്ഷിക്കുന്നതെന്ന് ക്ഷേത്രം ഭരണസമിതി വ്യക്തമാക്കി. സിറിഞ്ച് വഴി പലരുടെയും രക്തം സ്വീകരിച്ച്‌ ആ രക്തം കൊണ്ട് കാളി വിഗ്രഹം കുളിപ്പിക്കുമെന്നാണ് ക്ഷേത്ര കമ്മിറ്റിയുടെ നോട്ടീസില്‍ ഉണ്ടായിരുന്നത്. മനുഷ്യരക്തം കൊണ്ടു കാളിയെ കുളിപ്പിക്കുന്നത് തികച്ചും പ്രാകൃതമായ ആചാരമാണെന്നും ഇത് ഒരു കാരണവശാലും അനുവദിക്കില്ലെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞിരുന്നു.

NO COMMENTS