ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ല്‍ മ​ക്രോ​ണ്‍ ഇ​ന്ത്യ​യി​ല്‍

242

ന്യൂ​ഡ​ല്‍​ഹി : നാ​ലു ദി​വ​സ​ത്തെ ഔ​ദ്യോ​ഗി​ക സ​ന്ദ​ര്‍​ശ​ന​ത്തി​നാ​യി ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ല്‍ മ​ക്രോ​ണ്‍ ഇ​ന്ത്യ​യി​ലെ​ത്തി. ഡ​ല്‍​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി നേ​രി​ട്ടെ​ത്തി അ​ദ്ദേ​ഹ​ത്തെ സ്വീ​ക​രി​ച്ചു. ഞാ​യ​റാ​ഴ്ച ന​ട​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര സോ​ളാ​ര്‍ അ​ലൈ​ന്‍​സി​ല്‍ മോ​ദി​യോ​ടൊ​പ്പം മാ​ക്രോ​ണും പ​ങ്കെ​ടു​ക്കും. മ​ക്രോ​ണി​ന്‍റെ ഭാ​ര്യ​യും വ്യ​വ​സാ​യ പ്ര​മു​ഖ​രും മ​ന്ത്രി​ത​ല ഉ​ദ്യോ​ഗ​സ്ഥ​രും എ​ത്തി​യി​ട്ടു​ണ്ട്. ഈ ​മാ​സം 12 വ​രെ ന​ട​ക്കു​ന്ന സ​ന്ദ​ര്‍​ശ​ന​ത്തി​ല്‍ ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള വി​വി​ധ ഉ​ഭ​യ​ക​ക്ഷി വി​ഷ​യ​ങ്ങ​ളും പ​രി​സ്ഥി​തി, രാ​ഷ്ട്രീ​യ കാ​ര്യ​ങ്ങ​ളും ച​ര്‍​ച്ച ചെ​യ്യും. കൂ​ടാ​തെ സു​ര​ക്ഷ, ഊ​ര്‍​ജം, പ്ര​തി​രോ​ധം എ​ന്നീ മേ​ഖ​ല​ക​ളി​ല്‍ സ​ഹ​ക​ര​ണം വ​ര്‍​ധി​പ്പി​ക്കാ​നും സ​ന്ദ​ര്‍​ശ​നം വ​ഴി​വെ​യ്ക്കു​മെ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ട​ല്‍. 2016 ജ​നു​വ​രി​യി​ലാ​ണ് അ​വ​സാ​ന​മാ​യി ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ഇ​ന്ത്യ​യി​ലെ​ത്തി​യ​ത്.

NO COMMENTS