ലക്നോ : ഉത്തര്‍പ്രദേശില്‍ വ്യാജമദ്യ ദുരന്തത്തില്‍ മൂന്നു പേര് മരിച്ചു. ഒരാള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. യുപി ഗാസിയാബാദിലെ ശങ്കര്വിഹാറിലായിരുന്നു സംഭവം. തിങ്കളാഴ്ച രാത്രിയില്‍ വ്യാജ മദ്യം കഴിച്ച നാലു പേരെ അസ്വസ്ഥതകളുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ മൂന്നു പേര് മരിച്ചു. പതിനെട്ടുകാരനായ സന്ദീപ് ഇയാളുടെ ബന്ധുക്കളായ അവിനാഷ് (40) അശോക് (40) എന്നിവരാണ് മരിച്ചത്. ശങ്കര്വിഹാറില് വ്യാജ മദ്യ വ്യവസായം വ്യാപകമാണെന്ന് പ്രദേശവാസികള്‍ പറയുന്നു. സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണം പ്രഖ്യാപിച്ചു.