രാ​ജീ​വ് ഗാ​ന്ധി വ​ധ​ക്കേ​സി​ലെ ശിക്ഷ റദ്ദാക്കണമെന്ന പെരറിവാളന്‍റെ ഹര്‍ജി സുപ്രീം കോടതി തള്ളി

247

ന്യൂഡല്‍ഹി : രാജീവ് ഗാന്ധി വധക്കേസിലെ ശിക്ഷാവിധി നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി എ.ജി പേരറിവാളന്‍ സര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. തനിക്ക് ഗൂഢാലോചനയില്‍ പങ്കില്ലെന്നും അതിനാല്‍ തനിക്കെതിരെയുള്ള വിചാരണ കോടതിയുടെ വിധി തള്ളണമെന്നുമായിരുന്നു പേരറിവാളന്റെ ആവശ്യം. 1999ലെ സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ് ചോ​ദ്യം ചെ​യ്തു​ള്ള പേ​ര​റി​വാ​ള​ന്‍റെ ഹ​ര്‍​ജി പ​രി​ഗ​ണി​ച്ചാ​ല്‍ മു​ഴു​വ​ന്‍ കേ​സും പു​നഃ​പ​രി​ശോ​ധി​ക്കേ​ണ്ടി​വ​രു​മെ​ന്നും സി​ബി​ഐ കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു. പേരറിവാളന് അനുകൂലമായി സിബിഐ അന്വേഷണ സംഘത്തിലുണ്ടായിരുന്ന മുന്‍ ഉദ്യോഗസ്ഥനായ ത്യാഗരാജന്‍ നല്‍കിയ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണ് വിചാരണ കോടതി ഉത്തരവ് ഉള്‍പ്പെടെ ചോദ്യം ചെയ്ത് പേരറിവാളന്‍ ഹര്‍ജി നല്‍കിയത്.

NO COMMENTS