തിരുവനന്തപുരം: മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളം കുത്തനെ വര്‍ധിപ്പിക്കാന്‍ തീരുമാനം. ഇതു സംബന്ധിച്ച ബില്ലിന് മന്ത്രിസഭ അംഗീകാരം നല്കി. മന്ത്രിമാരുടെ ശമ്പളം അമ്ബതിനായിരത്തില്‍ നിന്ന് തൊണ്ണൂറായിരത്തി മുന്നൂറാക്കാനും എംഎല്‍എമാരുടെ ശമ്പളം അറുപത്തിരണ്ടായിരമാക്കാനുമാണ് നിര്‍ദേശം. ശമ്ബളപരിഷ്കരണ ബില്‍ നിയമസഭയുടെ നടപ്പ് സമ്മേളനത്തില്‍ തന്നെ അവതരിപ്പിക്കും. സാമാജികരുടെ ശമ്പളം വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പഠനം നടത്താന്‍ ജയിംസ് കമ്മീഷനെ സ്പീക്കര്‍ നിയമിച്ചിരുന്നു. കമ്മിഷന് നിര്‍ദേശപ്രകാരം ഒരുലക്ഷത്തിമുപ്പത്തിയേഴായിരമായി വര്‍ദ്ധിപ്പിക്കാനായിരുന്നു ശുപാര്‍ശ ചെയ്തിരുന്നത്.