നഴ്സുമാരുടെ ശമ്പള പരിഷ്കാരത്തിന് ഹൈക്കോടതി സ്റ്റേ

228

കൊച്ചി: നഴ്സുമാരുടെ മിനിമം വേതനത്തില്‍ അന്തിമ വിജ്ഞാപനമിറക്കുന്നതിന് ഹൈക്കോടതിയുടെ സ്റ്റേ. സ്വകാര്യ ആശുപത്രി മാനേജ്മെന്റുകള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. ഈ മാസം 31ന് വിജ്ഞാപനമിറക്കാനിരുന്ന സര്‍ക്കാര്‍ തീരുമാനത്തിന് ഇത് തിരിച്ചടിയായിരിക്കുകയാണ്. കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയമായതിനാല്‍ സര്‍ക്കാരിനും യാതൊരു നടപടികളും എടുക്കാനാവില്ല. ശമ്ബള പരിഷ്കരണത്തിന്റെ കരട് വിജ്ഞാപനം 2017 നവംബര്‍ 16ന് പുറപ്പെടുവിച്ചതാണ്. സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരം സ്വകാര്യ ആശുപത്രി നഴ്സുമാരുടെ പ്രതിമാസവേതനം കുറഞ്ഞത് 20,000 രൂപയാക്കണം. സ്വകാര്യ ആശുപത്രി ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുമായി സര്‍ക്കാര്‍ നേരത്തേ ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണു വേതനപരിഷ്കരണം നടപ്പാക്കുന്നത്. വിജ്്ഞാപനം 31ന് ഇറക്കിയില്ലെങ്കില്‍ ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് യുഎന്‍എ നേതാക്കള്‍ അറിയിച്ചിട്ടുണ്ട്.

NO COMMENTS