കൊച്ചി: സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ടില്‍ കോടതിക്ക് നിയമപരമായി ഇടപെടാനാകില്ലെന്ന് സര്‍ക്കാര്‍. എന്നാല്‍ നടപടികളില്‍ വീഴ്ച വന്നിട്ടുണ്ടെങ്കില്‍ ഹൈക്കോടതിക്ക് പരിശോധിക്കാമെന്നും സര്‍ക്കാര്‍ അറിയിച്ചു. സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ട് ശരിയായാലും തെറ്റായാലും കോടതിക്ക് ഇടപെടാനാകില്ല. റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്ത് വച്ചതാണ്. നിയമസഭയ്ക്ക് മാത്രമേ കമ്മീഷന് കണ്ടെത്തല്‍ പരിശോധിക്കാന്‍ അധികാരമുള്ളുവെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.