തിരുവനന്തപുരം: സംസ്ഥാനത്ത് 26-ാം തീയതി പെട്രോള്‍ പമ്പ് പണിമുടക്ക്. ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്സാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.
പമ്പുകള്‍ 26-ാം തീയതി രാവിലെ ആറ് മുതല്‍ ഉച്ച ഒരു മണി വരെ അടച്ചിടുമെന്ന് സംഘടനാ ഭാരവാഹികള്‍ അറിയിച്ചു. പമ്പുകളില്‍ രാത്രിപകല്‍ ഭേദമന്യേ നടക്കുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. പമ്പുകള്‍ക്ക് സംരക്ഷണം നല്‍കണമെന്നാണ് ഇവരുടെ ആവശ്യം.