അഞ്ജുബോബി ജോര്‍ജും കര്‍ണം മല്ലേശ്വരിയും ദേശീയ നിരീക്ഷകപദവി ഒഴിയണമെന്ന് കേന്ദ്രം

271

ന്യൂഡല്‍ഹി: അഞ്ജുബോബി ജോര്‍ജും കര്‍ണം മല്ലേശ്വരിയും ദേശീയ കായികനിരീക്ഷകപദവി ഒഴിയണമെന്ന് കേന്ദ്ര കായികമന്ത്രാലയം. സ്വന്തമായി പരിശീലനകേന്ദ്രങ്ങളും അക്കാദമികളുമുള്ളതിനാല്‍ ഭിന്നതാത്പര്യം ചൂണ്ടിക്കാട്ടിയാണ് നിര്‍ദേശം. പി.ടി.ഉഷ, അഭിനവ് ബിന്ദ്ര, ടേബിള്‍ ടെന്നിസ് മുന്‍താരം കമലേഷ് മെഹ്ത എന്നിവര്‍ക്കും കായികമന്ത്രാലയം കത്തയച്ചിട്ടുണ്ട്. എന്നാല്‍ ഈ മൂന്ന് പേരും ഏതാനും മാസംമുന്‍പുതന്നെ രാജിവെച്ചിരുന്നു. കായികമന്ത്രാലയത്തിന്റെ ക്ഷണപ്രകാരമാണ് പദവി ഏറ്റെടുത്തതെന്നും അവര്‍ക്ക് താത്പര്യമില്ലെങ്കില്‍ ഉടന്‍ സ്ഥാനമൊഴിയുമെന്നും അഞ്ജു ബോബി ജോര്‍ജ് പ്രതികരിച്ചു.

NO COMMENTS