ലിമ : പെറുവിന്റെ പുതിയ പ്രസിഡന്റായി മാര്ട്ടിന് വിസ്കാര സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇപീച്ച്മെന്റ് ഒഴിവാക്കാന്‍ പെഡ്രോ പബ്ലോ കുസിന്‍സ്കി പ്രസിഡന്റ് സ്ഥാനം രാജിച്ചൊഴിഞ്ഞ സാഹചര്യത്തിലാണ് വിസ്കാര തെരഞ്ഞെടുക്കപ്പെട്ടത്. വൈസ് പ്രസിഡന്റും കാനഡയിലെ സ്ഥാനപതിയുമായിരുന്നു അദ്ദേഹം.
അഴിമതിക്കെതിരായ പോരാട്ടം തുടരുമെന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത ശേഷം വിസ്കാര പറഞ്ഞു. അഴിമതി രഹിതവും സുതാര്യവുമായ ഭരണം കാഴ്ചവയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അഴിമതി ആരോപണത്തെ തുടര്‍ന്നുള്ള ഇംപീച്ച്മെന്റ് നടപടി ഒഴിവാക്കാനാണ് കുസിന്‍സ്കി നേരത്തെ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞത്. ബ്രസീലിയന്‍ നിര്‍മ്മാണ കമ്ബനിയായ ഓഡ്ബ്രെക്റ്റുമായുള്ള സാമ്ബത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് കുസിന്സ്കിക്ക് നേരെ അഴിമതി ആരോപണം ഉയര്‍ന്നത്.