റാംഗഡ്: ബീഫ് കടത്തിയെന്ന് ആരോപിച്ച് റാംഗഡ് സ്വദേശി അലിമുദീനെ ജാര്‍ഖണ്ഡില്‍ കൊലപ്പെടുത്തിയ കേസില്‍ ബിജെപി നേതാവ് ഉള്‍പ്പെടെ 11 പ്രതികള്‍ക്ക് ജീവപര്യന്തം. ജാര്‍ഖണ്ഡിലെ അതിവേഗ കോടതിയാണ് വിധി പറഞ്ഞത്. ബിജെപി നേതാവ് നിത്യാനന്ദ് മഹാതോ അടക്കമുള്ള പ്രതികകള്ക്കാണ് ജീവപര്യന്തം ശിക്ഷ പ്രഖ്യാപിച്ചത്. ഗോസംരക്ഷണത്തിന്റെ പേരില്‍ രാജ്യത്ത് നടന്ന ആക്രമങ്ങളില്‍ ആദ്യമായാണ് പ്രതികളെ കോടതി ശിക്ഷിക്കുന്നത്
2017 ജൂണ്‍ 29നാണ് റാംഗഡില്‍ ജനക്കൂട്ടം അലിമുദീനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയത്. 200 കിലോ ഇറച്ചിയുമായി കാറില്‍ പോകുമ്ബോഴായിരുന്നു അലിമുദീനെതിരെ ആക്രമണം ഉണ്ടായത്. ആക്രമികള്‍ കാര്‍ തീവച്ചു നശിപ്പിക്കുകയും ചെയ്തു. പിന്നീട് അലമുദീനെ പോലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല.