ഇടുക്കി : യുവ കോണ്‍ഗ്രസ് നേതാവ് നിയാസ് കൂരാപ്പള്ളി വാഹനാപകടത്തില്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തൊടുപുഴ – മൂവാറ്റുപുഴ റോഡില്‍ ഇന്നലെ വൈകിട്ട് നിയാസ് സഞ്ചരിച്ച സ്കൂട്ടറും കാറും തമ്മില്‍ കൂട്ടിയിടിച്ചായിരുന്നു അപകടം. നിയാസിനെ ആദ്യം കോലഞ്ചേരി ആശുപത്രിയിലും പിന്നീട് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേയ്ക്കും മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഉടുമ്പന്നൂര്‍ കൂരാപ്പള്ളി ഇസ്മയിലിന്റെ മകനാണ് നിയാസ് . തൊടുപുഴയിലായിരുന്നു താമസം.