വരാപ്പുഴ കസ്റ്റഡി മരണം ഐ ജി ശ്രീജിത്ത് അന്വേഷിക്കും

261

കൊച്ചി : വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ മരണം ഐ ജി ശ്രീജിത്ത് അന്വേഷിക്കും. ഗൃഹനാഥന്‍ തൂങ്ങി മരിച്ച സംഭവത്തില്‍ പൊലീസ് കസ്റ്റഡിയില്‍ ശ്രീജിത്ത് മരിച്ച സംഭവം പ്രത്യേക സംഘം അന്വേഷിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ് ബഹ്‌റ അറിയിച്ചതിന് പിന്നാലെയാണിത്. അന്വേഷണ ഉദ്യോഗസ്ഥരുടെ കാര്യത്തില്‍ മുന്‍വിധി വേണ്ടെന്നും എല്ലാ വശവും വിശദമായി പരിശോധിക്കുമെന്നും ഡിജിപി ബെഹ്‌റ പറഞ്ഞിരുന്നു. യുവാവ് മരിച്ചതില്‍ പ്രതിഷേധിച്ച്‌ വരാപ്പുഴയില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്.

ഗൃഹനാഥന്റെ മരണത്തെ തുടര്‍ന്ന് ശ്രീജിത്ത് ഉള്‍പ്പെടെ പത്തു പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. പിന്നീട് വയറ്റില്‍ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ശ്രീജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തിരുന്നു. എന്നാല്‍ തിങ്കളാഴ്ച വൈകിട്ടോടെ ശ്രീജിത്ത് മരണത്തിന് കീഴടങ്ങുകയായിരുന്നു.

NO COMMENTS