പരിയാരം സഹകരണ മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തു

340

തിരുവനന്തപുരം: പരിയാരം സഹകരണ മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തു. ഇതു സംബന്ധിച്ച ഓര്‍ഡിനന്‍സിന് മന്ത്രിസഭാ യോഗത്തില്‍ അംഗീകാരം നല്‍കി. കോളേജ് എറ്റെടുക്കുന്നതിന്റെ ഭാഗമായി ഹഡ്‌കോവിന് കോളേജ് നല്‍കാനുള്ള വായ്പാ കുടിശ്ശിക സര്‍ക്കാര്‍ നേരത്തെ ഏറ്റെടുത്ത് അടയ്ക്കാന്‍ തുടങ്ങിയിരുന്നു. സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചത് മുതല്‍ മെഡിക്കല്‍ കോളേജ് ഭരണസമിതി നയപരമായ തീരുമാനങ്ങളെടുക്കാതെ ദൈനംദിനകാര്യങ്ങള്‍ മാത്രം ചെയ്ത് മുന്നോട്ട് പോകുകയായിരുന്നു.

NO COMMENTS