ജയ്പുര്‍: പഞ്ചാബിലെ കൊടുംകുറ്റവാളികള്‍ രാജസ്ഥാനില്‍ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. വിക്കി ഗൗണ്ടര്‍, പ്രേമ ലഹോരിയ എന്നിവരുള്‍പ്പെടെ മൂന്നു പേരാണ് കൊല്ലപ്പെട്ടത്. പഞ്ചാബിന്റെയും രാജസ്ഥാന്റെയും അതിര്‍ത്തി പട്ടണമായ ശ്രീ ഗംഗാനഗറിലാണ് ഏറ്റുമുട്ടലുണ്ടായത്. 2016 ല്‍ നാഭാ ജയിലില്‍നിന്നും രക്ഷപെട്ടയാളാണ് വിക്കി ഗൗണ്ടര്‍. പഞ്ചാബ് എന്‍കൗണ്ടര്‍ ഇന്റലിജന്‍സ് ടീം ആണ് പിടികൂടാന്‍ എത്തിയത്. അതിര്‍ത്തി ഗ്രാമത്തില്‍ പ്രതികള്‍ ഒളിവില്‍ കഴിയുന്നതായ വിവരത്തെ തുടര്‍ന്നാണ് പോലീസ് തിരച്ചില്‍ നടത്തിയത്. കാറില്‍ രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ പോലീസ് പിന്തുടര്ന്ന് പിടികൂടാന്‍ ശ്രമിക്കുമ്ബോഴാണ് ഏറ്റുമുട്ടലുണ്ടായത്. പഞ്ചാബ് പോലീസ് ഗൗണ്ടറുടെ തലയ്ക്കു 10 ലക്ഷരൂപയും ലഹോരിയക്കു അഞ്ചു ലക്ഷം രൂപയും വിലയിട്ടിരുന്നു.