മലപ്പുറം : മലപ്പുറം തിരൂര്‍ക്കാട് 17കാരനെ പിതാവ് വീടിനകത്ത് ചങ്ങലയില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. കുട്ടിയുടെ ശരീരത്ത് അടിയേറ്റതിന്റെ വ്രണങ്ങള്‍ ഉണ്ടായിരുന്നു. അനുസരണയില്ലെന്ന് പറഞ്ഞായിരുന്നു കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചത്. വിവരമറിഞ്ഞെത്തിയ ചൈല്‍ഡ് ലൈന്‍ ഇടപെട്ട് കുട്ടിയെ മോചിപ്പിച്ചു.