മുംബൈ : മുംബൈ ഛത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് നാലു കോടിയുടെ 15 കിലോ ഗ്രാം സ്വര്‍ണവുമായി കൊറിയന്‍ പൗരന് പിടിയില്‍. 15 കിലോ ഗ്രാം സ്വര്‍ണ്ണ കട്ടകളാണ് ഇയാളില്‍ നിന്ന് കണ്ടെത്തിയത്. ഓരോ കട്ടയും ഒരു കിലോഗ്രാം തൂക്കമുള്ളവയാണെന്ന് അധികൃതര്‍ പറഞ്ഞു. ഹോങ്കോങ്ങില്‍ നിന്നും കാതെ പസഫിക് എയര്‍ലൈന്‍സ് വഴി വിമാനത്താവളത്തില്‍ എത്തിയപ്പോളാണ് മുംബൈ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് ഇയാളെ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്ത് വരുകയാണ്.