തിരുവനന്തപുരം: അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ മര്‍ദിച്ചു കൊന്ന സംഭവത്തില്‍ പിടിയിലായവരില്‍ എന്‍ ഷംസുദ്ദീന് എംഎല്‍എയുടെ സഹായിയും. ഹുസൈന്, അബ്ദുല്‍ കരീം, ഉബൈദ് എന്നിവരടക്കം ഏഴ് പേരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. ഇതില്‍ ഉബൈദ് എന്‍ ഷംസുദ്ദീന് എംഎല്‍എയുടെ സഹായിയാണ്. മരിച്ച മധുവിനെ കാട്ടില്‍ കയറി പിടിച്ചുകൊണ്ടുവന്നവരില്‍ ഇയാളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.