സഫീറിന്‍റെ കൊലപാതകം ; ഗൂഢാലോചന നടത്തിയവരേയും പിടികൂടണമെന്ന് പിതാവ്

233

പാലക്കാട്: മണ്ണാര്‍ക്കാട് മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ സഫീറിനെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയവരെ പിടികൂടണമെന്ന് പിതാവ് സിറാജുദ്ദീന്‍. കൊലപ്പെടുത്തിയവരെ മാത്രമല്ല നിയമത്തിന് മുന്നില്‍ കൊണ്ടുവരേണ്ടതെന്നും സിറാജുദ്ദീന്‍ മാധ്യമങ്ങളോട് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് അഞ്ച് പേരെ മണ്ണാര്‍ക്കാട് പോലീസ് പിടികൂടിയിരുന്നു. കുന്തിപ്പുഴ നമ്ബിയന്‍ കുന്ന് സ്വദേശികളായ ഇവര്‍ സിപിഐ അനുഭാവികളാണ്. രാഷ്ട്രീയ കൊലപാതകമല്ല നടന്നതെന്നും വ്യക്തിവൈരാഗ്യമാണ് കൊലക്ക് കാരണമെന്നും പോലീസ് പറയുന്നു.

NO COMMENTS