കൊച്ചി: കൊച്ചി കപ്പല്‍ശാലയില്‍ കഴിഞ്ഞ ദിവസം കപ്പലിലുണ്ടായ സ്ഫോടനം ഒഴിവാക്കാന്‍ കഴിയുന്നതായിരുന്നെന്ന് ഡയറക്ടര്‍ ജനറല്‍ ഒഫ് ഷിപ്പിംഗ് പറഞ്ഞു. സുരക്ഷാ പരിശോധനയില്‍ ഉണ്ടായ പാളിച്ചയായിരിക്കാം അപകടത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. ഏത് തരം വാതക ചോര്‍ച്ചയും പരിശോധിക്കാനുള്ള സംവിധാനം ഷിപ്പ് യാര്‍ഡിലുണ്ടെന്നും ഷിപ്പിംഗ് ഡി.ജി പറഞ്ഞു.