പോലീസ് കസ്റ്റഡിയിലെടുത്ത സിഐടിയു നേതാവിനെ കയറ്റിറക്ക് തൊഴിലാളികള്‍ ബലമായി മോചിപ്പിച്ചു

242

കോഴിക്കോട് : പോലീസ് കസ്റ്റഡിയിലെടുത്ത സിഐടിയു നേതാവിനെ കയറ്റിറക്ക് തൊഴിലാളികള്‍ ബലമായി മോചിപ്പിച്ചു. പ്രതിയെ വീണ്ടും പിടിക്കാന്‍ ചെന്ന പോലീസുകാരെ തൊഴിലാളികള്‍ മര്‍ദ്ദിച്ചു. സംഘര്‍ഷത്തില്‍ രണ്ട് എസ്‌ഐമാര്‍ക്കും മൂന്ന് പോലീസുകാര്‍ക്കും പരിക്കേറ്റു. മഫ്തിയിലുണ്ടായിരുന്ന ട്രാഫിക് എസ്.ഐ ബാബുരാജിനെ ഒരു തര്‍ക്കത്തിനിടെ തൊഴിലാളികള്‍ ആദ്യം മര്‍ദ്ദിച്ചു. ഇയാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കസബ പോലീസ് പുതിയ സ്റ്റാന്‍ഡിലെത്തി റിയാസ് എന്ന സിഐടിയു നേതാവിനോട് ജിപ്പില്‍ കയറാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് നടന്ന സംഘര്‍ഷത്തിലാണ് കസബ എസ്‌ഐ പ്രകാശനും മറ്റു മൂന്ന് പോലീസുകാര്‍ക്കും പരിക്കേറ്റത്. സംഘര്‍ഷത്തില്‍ രണ്ട് എസ്‌ഐ മാര്‍ക്കും മൂന്ന് പോലീസുകാര്‍ക്കും പരിക്കേറ്റു. കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡിലായിരുന്നു സംഭവം. സം​ഭ​വ​ത്തി​ല്‍ ഒ​രാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ര​ണ്ടു പേ​ര്‍ ഒ​ളി​വി​ലാ​ണ്.

NO COMMENTS