പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ പട്ടികജാതി പട്ടിക ഗോത്രവര്‍ഗ്ഗ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കളക്ടര്‍, ജില്ലാ പോലീസ് മേധാവി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, പ്രോജക്‌ട് ഓഫീസര്‍, ഐറ്റിഡിപി അഗളി എന്നിവരോട് അന്വേഷിച്ച് അടിയന്തിര റിപ്പോര്‍ട്ട് നല്‍കാന്‍ കമ്മീഷന്‍ ഉത്തരവായി. കേസിന്റെ തുടര്‍വിചാരണ മാര്‍ച്ച് അഞ്ചിന് കമ്മീഷന്‍ ആസ്ഥാനത്ത് നടക്കും.