പാലക്കാട് : അട്ടപ്പാടിയില്‍ നാട്ടുകാരുടെ മര്‍ദ്ദനമേറ്റ് മരിച്ച മധു (27) വിന്‍റെ പോസ്റ്റ്മോര്‍ട്ടം ഇന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നടക്കും. മധുവിനെ മര്‍ദ്ദിച്ച് കൊന്നതില്‍ പ്രതിഷേധിച്ച് മണ്ണാര്‍ക്കാട് നിയോജകമണ്ഡലത്തില്‍ ഇന്ന് ബി.ജെ.പി ഹര്‍ത്താല്‍ നടത്തും. മണ്ണാര്‍ക്കാട് താലൂക്കില്‍ യു.ഡി.എഫും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.