തളിപ്പറമ്പില്‍ ഗാന്ധി പ്രതിമയ്ക്ക് നേരെ ആക്രമണം

305

കണ്ണൂര്‍: തളിപ്പറമ്ബ് താലൂക്ക് ഓഫീസ് പരിസരത്തെ ഗാന്ധി പ്രതിമയ്ക്ക് നേരെ ആക്രമണം . പ്രതിമയുടെ കണ്ണടയും മാലയും തകര്‍ത്തു. താലൂക്ക് ഓഫീസ് പരിസരത്തുള്ള ആര്‍.ടി.ഓഫീസില്‍ വാഹന രജിട്രേഷനുമായി ബന്ധപ്പെട്ട് വന്നവരാണ് പ്രതിമയെ അക്രമിക്കുന്നത് കണ്ടത്. രാവിലെ ഏഴ് മണിയോടെയാണ് സംഭവം. അജ്ഞാതനായ വ്യക്തി കല്ലെടുത്തെറിഞ്ഞുവെന്നാണ് ലഭിക്കുന്ന വിവരം. കാവി വസ്ത്രമണിഞ്ഞ ആളാണെന്നും വ്യക്തമായിട്ടുണ്ട്. ഇയാളെക്കുറിച്ച്‌ പോലീസിന് ഏകദേശ വിവരം ലഭിച്ചിട്ടുമുണ്ട്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്.

NO COMMENTS