വാഷിംഗ്ടണ്‍ : അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സണെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുറത്താക്കി. ചാരസംഘടനയായ സിഐഐ തലവന്‍ മൈക്ക് പാംപിയോ പുതിയ വിദേശകാര്യ സെക്രട്ടറിയാകും. ജിന ഹാസ്പെലിനെ സിഐഐയുടെ പുതിയ ഡയറക്ടറായും നിയമിക്കും. സിഐഎ തലപ്പത്ത് എത്തുന്ന ആദ്യ വനിതയാകും ജിന ഹാസ്പെല്‍. നിലവില്‍ സിഐഎ ഡെപ്യൂട്ടി ഡയറക്ടറാണ് ജിന. ട്രംപ് നടത്തിയിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ കാബിനറ്റ് അഴിച്ചുപണിയാണിത്.