വീപ്പയിലെ മ്യതദേഹം : പ്രതി മകളുടെ കാമുകനെന്ന് പൊലീസ്

369

കൊച്ചി: കുമ്പളത്ത് കോണ്‍ക്രീറ്റ് നിറച്ച പ്ലാസ്റ്റിക് വീപ്പയില്‍ കണ്ടെത്തിയ ഉദയംപേരൂര്‍ സ്വദേശിനി ശകുന്തളയുടെ കൊലപാതകത്തിലെ ദുരൂഹതകള്‍ക്ക് അവസാനമാകുന്നു. ശകുന്തളയുടെ മകളുമായി ബന്ധമുണ്ടായിരുന്ന ഏരൂര്‍ സ്വദേശി സജിത്താണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ വീപ്പയില്‍നിന്നും ശകുന്തളയുടെ മ്യതദേഹാവശിഷ്ടങ്ങള്‍ പോലീസ് കണ്ടെടുത്ത് ദിവസങ്ങള്‍ക്കകം ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മകളും സജിത്തുമായുള്ള ബന്ധം ശകുന്തള ചോദ്യം ചെയ്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ നിഗമനം. പിടിയിലാകുമെന്ന ഭയത്താലാകം സജിത്ത് ജീവനൊടുക്കിയതെന്ന് പോലീസ് കരുതുന്നുണ്ടെങ്കിലും ഈ മരണവുമായി മറ്റാര്‍ക്കെങ്കിലും ബന്ധമുണ്ടോയെന്ന് അന്വേഷിക്കും. വീപ്പ കായലില്‍ കൊണ്ടിടാന്‍ സജിത്തിനെ സഹായിച്ചവരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

വീപ്പയ്ക്കുള്ളില്‍ കണ്ടെത്തിയ അസ്ഥികൂടത്തിന് പത്തുമാസം പഴക്കമുണ്ടായിരുന്നു. വീപ്പ കോണ്‍ക്രീറ്റ് ഇട്ട് അടച്ച്‌ കായലില്‍ തള്ളിയനിലയിലായിരുന്നു. മത്സ്യത്തൊഴിലാളികളാണ് വീപ്പ കരയ്ക്കെത്തിച്ചത്. നെയ്യും ദുര്‍ഗന്ധവും പുറത്തുവന്നതിനെ തുടര്‍ന്ന് പത്തുമാസം മുമ്ബ് ഈ വീപ്പ ആദ്യം മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. പിന്നീട് രണ്ടുമാസം മുമ്ബാണ് ഡ്രഡ്ജിങ്ങിനിടയില്‍ വീപ്പ കരയ്ക്ക് എത്തിച്ചത്. ഇതിനു ശേഷവും വീപ്പയ്ക്കുള്ളില്‍നിന്ന് ദുര്‍ഗന്ധം വമിക്കുകയും ഉറുമ്ബുകള്‍ എത്തുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് പോലീസിന്റെ നേതൃത്വത്തില്‍ വീപ്പ പൊളിച്ച്‌ പരിശോധന നടത്തിയത്.

NO COMMENTS