ജമ്മുകശ്മീര്‍ : റിപബ്ലിക് ദിനത്തോടനുബന്ധിച്ച് അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ പിന്തുണയോടെ ഭീകരര്‍ നുഴഞ്ഞു കയറാന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്റ്സ് മുന്നറിയിപ്പ്. ജമ്മുകശ്മീരിലെ രാജ്യാന്തര അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കി. ഇതു സംബന്ധിച്ച സൂചനയും പൊലീസിന് കൈമാറിയിട്ടുണ്ട്. അതിര്‍ത്തിയോടു ചേര്‍ന്നുള്ള പാക്കിസ്ഥാനിലെ ഒരു ഗ്രാമത്തില്‍ മൂന്നോ നാലോ ഭീകരര്‍ തമ്ബടിച്ചിട്ടുള്ളതായാണ് ലഭിക്കുന്ന വിവരം. അതിര്‍ത്തിയിലെ ഔട്പോസ്റ്റുകള്‍ക്കൊന്നിനു സമീപത്തായാണ് ഇവരുടെ താവളം. ഈ സാഹചര്യത്തില്‍ പൊലീസും സുരക്ഷാസേനയും ജാഗ്രതയോടെയിരിക്കണമെന്നാണു നിര്‍ദേശം. പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐക്കും ഇതില്‍ പങ്കാളിത്തമുണ്ട്. റിപബ്ലിക് ദിനത്തോടനുബന്ധിച്ച് രാജ്യത്ത് അസ്വസ്ഥത സൃഷ്ടിക്കുകയാണു ലക്ഷ്യം. ഒപ്പം സുരക്ഷാസേനാകേന്ദ്രങ്ങളെയും ഭീകരര്‍ ലക്ഷ്യം വച്ചിട്ടുള്ളതായി ഇന്റലിജന്റ്സ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.