കണ്ണൂര്‍ : ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്. കണ്ണൂര്‍ കൈതേരിയിലെ ഹര്ഷീന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. സിപിഎം പ്രവര്‍ത്തകരാണ് അക്രമത്തിനു പിന്നിലെന്ന് ഹര്ഷിന് പറഞ്ഞു. ഇളയ സഹോദരിയും അമ്മയും മാത്രമുള്ള വീട്ടില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിലായിരുന്നു ബോംബാക്രമണമെന്നും ഇവര്‍ ആരോപിച്ചു . ഇത് മൂന്നാം തവണയാണ് ഹര്‍ഷിന്റ്റെ വീടിന് നേരെ സിപിഎം ബോംബാകാമണം നടത്തുന്നത്. പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.