കൊച്ചി: വാരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിനെ ആളുമാറിയാണ് പിടികൂടിയതെന്ന് ഐജിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘവും ഉറപ്പിച്ചു. കേസുമായി ബന്ധപ്പെട്ട് നിരവധി പേരുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് അന്വേഷണ സംഘം ഇക്കാര്യം സ്ഥിരീകരിച്ചത്. വാസുദേവന്റെ വീട് ആക്രമിച്ച സംഭവത്തില്‍ ശ്രീജിത്ത് ഉണ്ടായിരുന്നില്ലെന്ന് പരുക്കേറ്റ സുമേഷ് അടക്കമുള്ളവരുടെ മൊഴികളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. ശ്രീജിത്തിന്റെ സഹോദരന് സജിത്തും ആക്രമണത്തില്‍ പങ്കെടുത്തിട്ടില്ലെന്നും അന്വേഷണ സംഘം കണ്ടെത്തി.