ബംഗളൂരു : കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് കോണ്‍ഗ്രസ്സ് നേതാവ് ഗുലാം നബി ആസാദ്. എം.എല്‍.എമാരുടെ എണ്ണം തങ്ങള്‍ക്ക് അനുകൂലവും ബി.ജെ.പിക്ക് എതിരാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഇന്ന് കര്‍ണാടകയില്‍ നടക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍ ഭൂരിപക്ഷം തെളിയിക്കുമെന്ന് മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയും പറഞ്ഞിരുന്നു. പ്രതീക്ഷിച്ചതില്‍ അധികം എംഎല്‍എമാരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നും യെദിയൂരപ്പ പറഞ്ഞു. കോണ്‍ഗ്രസിന്റെയും ജെഡിഎസിന്റെയും എംഎല്‍എമാര്‍ പിന്തുണയ്ക്കാതെ ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കില്ല. ഇവര്‍ തന്നെയാണ് തങ്ങള്‍ക്കൊപ്പമുള്ളത്. വിശ്വാസ വോട്ടെടുപ്പ് തങ്ങള്‍ക്ക് അനുകൂലമായിരിക്കുമെന്ന് 101 ശതമാനം ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.