ബംഗളൂരു : കര്‍ണാടക നിയമസഭയില്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി വിശ്വാസവോട്ടെടുപ്പില്‍ വിജയിച്ചതിന് പിന്നാലെ ബിജെപി ബന്ദിന് ആഹ്വാനം ചെയ്തു. തിങ്കളാഴ്ചയാണ് ബന്ദ്. കാര്‍ഷിക കടം എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ടാണ് ബിജെപി ബന്ദിന് ആഹ്വാനം ചെയ്തത്. അധികാരമേറ്റ് 24 മണിക്കൂറിനുള്ളില്‍ വായ്പ എഴുതിത്തള്ളുമെന്നാണ് കുമാരസ്വാമി പറഞ്ഞിരുന്നത്. ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയില്ലെങ്കില്‍ ബിജെപി സംസ്ഥാന വ്യാപക പ്രക്ഷോഭം ആരംഭിക്കുമെന്നും യെദിയൂരപ്പ പറഞ്ഞു.