ആകാശത്ത് 152 വര്‍ഷത്തിനു ശേഷം നടക്കുന്ന ചാന്ദ്രവിസ്മയം ഇന്ന്

318

152 വര്‍ഷത്തിനുശേഷമുള്ള അത്ഭുത പ്രതിഭാസത്തിനായി കാത്തിരിക്കുകയാണ് ലോകം. സൂപ്പര്‍മൂണ്‍, ബ്ലൂമൂണ്‍, ബ്ലഡ്മൂണ്‍ എന്നിങ്ങനെ ശാസ്ത്രലോകം വിവിധ പേരുകളില്‍ വിശേഷിപ്പിച്ച പ്രതിഭാസങ്ങള്‍ ഒരുമിച്ച്‌ ആകാശത്ത് കാണാം. മൂന്നും ഒരുമിച്ച്‌ സംഭവിക്കുന്നത് അത്യപൂര്‍വ്വമാണ്. ചന്ദ്രന്റെ നിറം കടും ഓറഞ്ച് നിറമാകുകയും, വലുപ്പം ഏഴ് ശതമാനവും, പ്രഭ 30 ശതമാനത്തിലേറെയും വര്‍ധിക്കുന്നതാണ് പ്രതിഭാസം. ഒരു മാസത്തില്‍ രണ്ട് തവണ പൂര്‍ണചന്ദ്രന്‍ ദൃശ്യമാകുന്നതാണ് ബ്ലൂമൂണ്‍. ഭൂമിയും ചന്ദ്രനും തമ്മിലുള്ള അകലം കുറവായി വരുന്നതാണ് സൂപ്പര്‍മൂണ്‍. ഈ സമയത്ത് സാധാരണ കാണുന്നതിനേക്കാള്‍ പതിനാല് ശതമാനം വരെ കൂടുതല്‍ വലുപ്പത്തിലാണ് ചന്ദ്രനെ ദൃശ്യമാകുക. ഭൂമി സൂര്യനെ മറയ്ക്കുന്ന സമയത്ത് ചന്ദ്രന്‍ അസാധാരണമായ ചുവപ്പ് നിറത്തില്‍ മാറുന്ന പ്രതിഭാസമാണ് ബ്ലഡ് മൂണ്‍. ഈ മൂന്നും ഒരേ ദിവസം സംഭവിക്കുന്ന അപൂര്‍വപ്രതിഭാസമാണ് സൂപ്പര്‍ ബ്ലൂബ്ലഡ് മൂണ്‍. ഈ മൂന്ന് പ്രതിഭാസവും ഒടുവില്‍ ഒന്നിച്ചത് 1866 ലായിരുന്നു. ഇന്നു സന്ധ്യയ്ക്ക് 6.21ന് ചന്ദ്രന്‍ ഉദിക്കുന്നത് മുതല്‍ 7.37 വരെ കേരളത്തില്‍ പൂര്‍ണചന്ദ്രഗ്രഹണം (ബ്ലഡ്മൂണ്‍) അനുഭവപ്പെടും. കേരളത്തില്‍ 71 മിനിറ്റ് മാത്രമാണ് സാധ്യത. ഒന്നര നൂറ്റാണ്ടിന് ശേഷമാണ് അത്യപൂര്‍വമായ ഈ ആകാശകാഴ്ചയ്ക്ക് ലോകം സാക്ഷ്യം വഹിക്കുന്നത്.

NO COMMENTS