എറണാകുളം : ഫോണ്‍വിളി കേസില്‍ മന്ത്രി എ.കെ.ശശീന്ദ്രനെതിരെ രണ്ട് വട്ടം ഹര്‍ജി നല്കിയ മഹാലക്ഷ്മിയെ കണ്ടെത്തി. മഹാലക്ഷ്മി തോമസ് ചാണ്ടിയുടെ പി.എ ആയ ശ്രീകുമാറിന്റെ വീട്ടിലെ സഹായിയാണ് നിലവില്‍. അതേസമയം മഹാലക്ഷ്മിയുടെ ഹര്‍ജി സ്വന്തം നിലയ്ക്കെന്നും ഹര്‍ജിക്ക് പിന്നില്‍ ശ്രീകുമാറിന് പങ്കില്ലെന്നും മകള്‍ വ്യക്തമാക്കി.