കത്വ പീഡനം ; ഇരയുടെ പേര് വെളിപ്പെടുത്തിയ മാധ്യമങ്ങള്‍ക്ക് 10 ലക്ഷം രൂപ പിഴ

312

ന്യൂഡല്‍ഹി : കത്വയില്‍ എട്ടുവയസുകാരിയെ ബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ കേസില്‍ പെണ്‍കുട്ടിയുടെ പേരും ചിത്രവും പ്രസിദ്ധീകരിച്ച എല്ലാ മാധ്യമസ്ഥാപനങ്ങളില്‍ നിന്നും 10 ലക്ഷം രൂപ പിഴ ഈടാക്കും. ഡല്‍ഹി ഹൈക്കോടതിയാണ് പിഴ ശിക്ഷിച്ചിരിക്കുന്നത്. പേരും ചിത്രവും പ്രസിദ്ധീകരിച്ച്‌ ഇരയെ തിരിച്ചറിയുന്ന രീതിയില്‍ വാര്‍ത്ത നല്‍കിയ മാധ്യമസ്ഥാപനങ്ങള്‍ക്ക് നേരത്തെ തന്നെ കോടതി നോട്ടീസ് അയച്ചിരുന്നു. ഈ സ്ഥാപനങ്ങള്‍ക്കാണ് പിഴയിട്ടിരിക്കുന്നത്. ഈ തുക ജമ്മു-കശ്മീര്‍ സര്‍ക്കാരിന്റെ ഇരകള്‍ക്കായുള്ള ഫണ്ടിലേക്ക് കൈമാറാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. പീഡനക്കേസിലെ ഇരയെ തിരിച്ചറിയുന്ന രീതിയില്‍ പേരോ ചിത്രമോ നല്‍കുന്നത് ആറ് മാസം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും കോടതി വ്യക്തമാക്കി.

NO COMMENTS