കൊച്ചി : സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളം വര്‍ധിപ്പിച്ച സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കാനാകില്ലെന്ന് ആശുപത്രി മാനേജ്‌മെന്റുകള്‍. വിജ്ഞാപനത്തിനെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്ന് കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്‍ അറിയിച്ചു. ഭീഷണിപ്പെടുത്തി നേടിയ വേതന വര്‍ധനവാണിതെന്നും അസോസിയേഷന്‍ കുറ്റപ്പെടുത്തി. ഭാവി കാര്യങ്ങള ചര്‍ച്ച ചെയ്യാനായി മാനേജ്‌മെന്റ് പ്രതിനിധികള്‍ വ്യാഴാഴ്ച എറണാകുളത്ത് യോഗം ചേരും. പുതുക്കിയ മിനിമം വേതനം നല്‍കിയാല്‍ ആശുപത്രികള്‍ പൂട്ടേണ്ടിവരും. അല്ലെങ്കില്‍ ചികിത്സാ നിരക്ക് വര്‍ധിപ്പിക്കേണ്ടി വരുമെന്നും മാനേജ്‌മെന്റുകള്‍ അറിയിച്ചു.