ചെന്നൈ : വാര്‍ത്താ സമ്മേളനത്തിനിടെ വനിതാ മാധ്യമപ്രവര്‍ത്തകയുടെ കവിളില്‍ സ്പര്‍ശിച്ച തമിഴ്‌നാട് ഗവര്‍ണറുടെ നടപടി വിവാദത്തില്‍. മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിനു മറുപടിയായാണ് അനുവാദമില്ലാതെ ഗവര്‍ണര്‍ കവിളില്‍ തൊട്ടത്. ദ വീക്കിലെ മാധ്യമപ്രവര്‍ത്തക ലക്ഷ്മി സുബ്രഹ്മണ്യന്റെ കവിളിലാണ് ബന്‍വാരിലാല്‍ സ്പര്‍ശിച്ചത്. തുടര്‍ന്ന് ബന്‍വാരിലാലിന്റെ പെരുമാറ്റത്തെ രൂക്ഷമായി വിമര്‍ശിച്ച് ലക്ഷ്മി സുബ്രഹ്മണ്യന്‍ ട്വീറ്റ് ചെയ്യുകയായിരുന്നു. സര്‍വകലാശാല അധികൃതര്‍ക്കു വഴങ്ങിക്കൊടുക്കാന്‍ നാലു വിദ്യാര്‍ഥിനികളോട് അധ്യാപിക പ്രേരിപ്പിച്ചെന്ന വിവാദത്തില്‍ ബന്‍വാരിലാലിന്റെ പേരു കൂടി പരാമര്‍ശിക്കപ്പെട്ടിരുന്നു .ഗവര്‍ണറുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്നായിരുന്നു നിര്‍മല ഫോണ്‍ സംഭാഷണത്തില്‍ പറഞ്ഞിരുന്നത്. ഈ വിഷയവുമായി തനിക്ക് ബന്ധമില്ലെന്ന് വ്യക്തമാക്കുന്നതിനായിരുന്നു 78കാരനായ ബന്‍വാരിലാല്‍ രാജ്ഭവനില്‍ പത്രസമ്മേളനം വിളിച്ചത്.
I asked TN Governor Banwarilal Purohit a question as his press conference was ending. He decided to patronisingly – and without consent – pat me on the cheek as a reply. @TheWeekLive pic.twitter.com/i1jdd7jEU8
— Lakshmi Subramanian (@lakhinathan) April 17, 2018
പലവട്ടം ഞാന്‍ മുഖം കഴുകി. ഇപ്പോഴും അതില്‍നിന്ന് മോചിതയാകാന്‍ സാധിക്കുന്നില്ല. ഒരുപാട് മനോവിഷമവും ദേഷ്യവും തോന്നുന്നുണ്ട് മിസ്റ്റര്‍ ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത്. നിങ്ങള്‍ക്ക് ഒരു പക്ഷെ ഇത് അഭിനന്ദനം സൂചിപ്പിക്കുന്ന പ്രവൃത്തിയോ മുത്തശ്ശന്റെ പെരുമാറ്റമോ ആയിരിക്കാം. എന്നാല്‍ എന്നെ സംബന്ധിച്ചിടത്തോളം നിങ്ങള്‍ ചെയ്തത് തെറ്റാണ്’- ലക്ഷ്മി ട്വിറ്ററില്‍ കുറിച്ചു. സംഭവം പുറത്തായതോടെ മാധ്യമപ്രവര്‍ത്തകയെ അനുകൂലിച്ച് നിരവധിയാളുകള്‍ രംഗത്തെത്തിയിട്ടുണ്ട്. സംഭവം നിര്‍ഭാഗ്യകരമാണെന്നായിരുന്നു എം കെ സ്റ്റാലിന്റെ പ്രതികരണം. ഡി എം കെയുടെ രാജ്യസഭാ എം പി കനിമൊഴിയും മാധ്യമപ്രവര്‍ത്തകയെ അനുകൂലിച്ച് രംഗത്തെത്തി.