കത്വ സംഭവത്തെ നിസാരവത്കരിച്ച്‌ ജമ്മുകാശ്മീര്‍ ഉപമുഖ്യമന്ത്രി കവീന്ദര്‍ ഗുപ്ത

408

ന്യൂഡല്‍ഹി : ജമ്മുകശ്മീരിലെ കത്വയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തെ നിസാരവത്കരിച്ച്‌ ജമ്മുകാശ്മീര്‍ ഉപമുഖ്യമന്ത്രി കവീന്ദര്‍ ഗുപ്ത. കത്വയില്‍ എട്ട് വയസുകാരി ക്രൂരപീഡനത്തിന് ഇരയായത് ചെറിയ സംഭവമാണെന്നും അതിന് വലിയ പ്രാധാന്യം കൊടുക്കേണ്ടെന്നുമാണ് കവീന്ദര്‍ ഗുപ്തയുടെ പ്രസ്താവന. കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ നിസാമി ഗുപ്തയുടെ വീഡിയോ ട്വിറ്ററിലൂടെയാണ് പുറത്തുവിട്ടത്. ഇത് നിസാര കേസാണ്. ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കരുതെന്നും കൊല്ലപ്പെട്ട കുട്ടിക്ക് നീതി ലഭിക്കണമെന്നും നമ്മള്‍ ഉറപ്പ് വരുത്തണം. സമാന രീതിയിലുള്ള പല പ്രശ്‌നങ്ങളും സര്‍ക്കാരിന് മുന്നിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഠുവ സംഭവം കോടതിക്കുമുന്നിലാണ്. സുപ്രീം കോടതി ഇതില്‍ തീരുമാനം പറയട്ടെ. ഇത്തരത്തില്‍ നിരവധി സംഭവങ്ങളാണ് നടക്കുന്നത്. ഈ വിഷയത്തെ മനപൂര്‍വം കുത്തിപ്പൊക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകള്‍ക്കകമാണ് ഉപമുഖ്യമന്ത്രി കവീന്ദര്‍ ഗുപ്തയുടെ വിവാദ പ്രസ്താവന.

NO COMMENTS