പാലക്കാട് ; എസ് ഡി പി ഐ, ആർ എസ് എസ് പ്രവർത്തകരുടെ കൊലപാതകത്തിൽ 13 പേർ പൊലീസ് കസ്റ്റഡിയിൽ . സംഘർഷം ഒഴിവാക്കാൻ ഇരു സംഘടനകളിലെ തീവ്രനിലപാടുള്ള 50 പേരെ പൊലീസ് കരുതൽ തടങ്കലിലാക്കി. എസ് ഡി പി ഐ, ആർ എസ് എസ് പ്രവർത്തകർ കലാപത്തിന് ശ്രമിക്കുന്ന പശ്ചാത്തലത്തിൽ ബഹുജനങ്ങളെ അണിനിരത്തി പ്രതിരോധിക്കാൻ എൽ ഡി എഫ് ജില്ലാ കമ്മിറ്റി
എസ് ഡി പി ഐ പ്രവർത്തകൻ സുബൈർ വധക്കേസിൽ പിടിയിലായത് നാലുപേർ. മുഴുവൻ പ്രതി കളെയും ഉടൻ അറസ്റ്റ് ചെയ്യും. ഏഴുപേരെ ചോദ്യം ചെയ്ത് വിട്ടയച്ചു. നർകോട്ടിക് സെൽ ഡി വൈ എസ് പി എസ് ഷംസുദ്ദീനിനാണ് അന്വേഷണച്ചുമതല.
ആർ എസ് എസ് പ്രവർത്തകൻ ശ്രീനിവാസന്റെ കൊലപാതകത്തിൽ കസ്റ്റഡിയിലുള്ളത് ഒമ്പതുപേർ. ഇവരെ കൂടാതെ 10 പേരെ ചോദ്യം ചെയ്തു. പ്രതികൾ ഉപയോഗിച്ച മൂന്ന് ബൈക്കിൽ ഒന്നിന്റെ ഉടമ സ്ത്രീയാണ് . ഇവരെയും ചോദ്യം ചെയ്യുന്നുണ്ട്. വായ്പയെടു ക്കാൻ ഈടുവച്ച ബൈക്കാണിതെന്ന് ഇവർ മൊഴിനൽകി. നർകോട്ടിക് ഡി വൈ എസ് പി അനിൽകുമാറിനാണ് അന്വേഷണച്ചുമതല. എഡിജിപി വിജയ് സാഖറെ സ്ഥലത്ത് ക്യാമ്പ് ചെയ്ത് അന്വേഷണ പുരോഗതി വിലയിരുത്തുന്നുണ്ട്.
ഇരു കൊലപാതകങ്ങളുടെയും അന്വേഷണത്തിന് പ്രത്യേക സംഘങ്ങളെയാണ് നിയോഗിച്ചിട്ടുള്ളത്. ചോദ്യംചെയ്യൽ തുടരുന്നുണ്ട്.ഇരു കൊലയും രാഷ്ട്രീയ വൈരാഗ്യം മൂലമാണെന്നാണ് എഫ്ഐആറിൽ പറയുന്നത്.
കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസന്റെ മുതദേഹം കഴിഞ്ഞ ദിവസം വിലാപ യാത്ര യായി മൂത്താന്ത കർണകിയ മ്മൻ ഹയർ സെക്കൻഡറി സ്കൂളിൽ എത്തിച്ച് പൊതുദർശനത്തിൽ വച്ചു. പകൽ രണ്ടിന് കുറുകോടി ശ്‌മശാനത്തിൽ സംസ്‌ക്കരിച്ചു. വിലാപയാത്ര കടന്നുപോയ വഴികളിൽ ആർ എസ് എസ്സുകാർ കടകൾ അടപ്പിച്ചു. സംഘർഷസാധ്യത കണക്കിലെടുത്ത് ഞായർ വൈകിട്ട് നഗരത്തിൽ പൊലീസ് റൂട്ട് മാർച്ച് നടത്തി. ആർഎസ്എസ്, എസ് ഡി പി ഐ കേന്ദ്രങ്ങളിൽ നിരീക്ഷണം ശക്തമാക്കി.
വാഹനപരിശോധനയും മൊബൈൽ പട്രോളിങ്ങും സജീവമാണ്. 1330 അംഗ പൊലീസ് സേനയെ ജില്ലയിൽ വിന്യസിച്ചു. ലോക്കൽ പൊലീസും മുഴുവൻ സമയം രംഗത്തുണ്ട്. കോയമ്പത്തൂരിൽനിന്നുള്ള 890 പ്രത്യേക പൊലീസ് സംഘവും ജില്ലയിലെത്തി.
കലാപത്തിന് ശ്രമിക്കുന്നവരെ എൽ ഡി എഫ് പ്രതിരോധിക്കും ;
സമൂഹമാധ്യമങ്ങളെയും പൊലീസ് നിരീക്ഷിക്കുന്നു. സമാധാനം പുനഃസ്ഥാപിക്കാൻ തിങ്കളാഴ്ച പാലക്കാട് സർവ കക്ഷിയോഗം ചേരും. ഇരു സംഘടനകളും കലാപത്തിന് ശ്രമിക്കുന്ന പശ്ചാത്തലത്തിൽ ബഹുജനങ്ങളെ അണിനിരത്തി പ്രതിരോധിക്കാൻ എൽ ഡി എഫ് ജില്ലാ കമ്മിറ്റി തീരുമാനിച്ചു.
25 മുതൽ 30 വരെ മണ്ഡലം കേന്ദ്രീകരിച്ച് ബഹുജനറാലി നടത്തുമെന്ന് നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സുരേന്ദ്രന്റെ വരവ്. അന്വേഷിക്കണം കൊലപാതകങ്ങൾക്ക് മുമ്പ് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ പാലക്കാട്ട് എത്തിയത് വിശദമായി അന്വേഷിക്കണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്ബാബു ആവശ്യപ്പെട്ടു. സുരേന്ദ്രൻ മടങ്ങിയ ഉടനാണ് എസ് ഡി പി ഐ പ്രവർത്തകനെ ആർ എസ്എസുകാർ കൊലപ്പെടുത്തിയത്.
പ്രതികളാണെന്ന് ബോധ്യപ്പെട്ടാൽ ഉടൻ അറസ്റ്റ് ; എഡിജിപി
എസ് ഡി പി ഐ, ആർ എസ് എസ് പ്രവർത്തകരുടെ കൊലപാതകങ്ങൾക്കു പിന്നിൽ വ്യക്തമായ ആസൂത്രണ മുണ്ടെന്നും ഗൂഢാ ലോചന നടത്തിയവരെയും നിയമത്തിനുമുന്നിലെത്തിക്കുമെന്നും സുബൈർ കേസിലെ പ്രതികളെ സംബന്ധിച്ച് കൃത്യമായ സൂചനയു ണ്ടെന്നും കുറച്ചുപേർ കസ്റ്റഡിയിലുന്നും പ്രതികളാണെന്ന് ബോധ്യപ്പെട്ടാൽ അറസ്റ്റ് ചെയ്യുമെന്നും എ ഡി ജി പി വിജയ് സാക്കറെ പറഞ്ഞു.
ആർ എസ്എസ് പ്രവർത്തകൻ ശ്രീനിവാസന്റെ കൊലപാതകക്കേസിൽ സിസിടിവി ദൃശ്യം ലഭിച്ചു. സംശയിക്കപ്പെടുന്ന വരുടെ വിവരം തയ്യാറാക്കി. പ്രതികളെ കണ്ടെത്താൻ നാല് സംഘത്തെ നിയോഗിച്ചു. അറസ്റ്റ് ഉടനുണ്ടാകും പൊലീസിന് വീഴ്ചയുണ്ടായതായി പറയാനാവില്ല. ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന കൊലപാതകങ്ങൾ തടയുക ബുദ്ധിമുട്ടാണെന്നും എഡിജിപി പറഞ്ഞു. കല്ലേക്കാട് കെ എ പി ക്യാമ്പിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിനുശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.