മോഹന്‍ലാലിനും പി ടി ഉഷക്കും കാലിക്കറ്റ് സര്‍വ്വകലാശാലയുടെ ഡി ലിറ്റ് ബിരുദം

304

മലപ്പുറം: ചലച്ചിത്ര നടന്‍ മോഹന്‍ലാലിനേയും പി ടി ഉഷയേയും കാലിക്കറ്റ് സര്‍വ്വകലാശാല ഡി ലിറ്റ് ബിരുദം നല്‍കി ആദരിച്ചു. സര്‍വ്വകലാശാല ക്യാമ്പസില്‍ പ്രത്യേകം തയ്യാറാക്കിയ പവലിയനില്‍ സര്‍വ്വകലാശാല ചാന്‍സിലര്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം ഇരുവര്‍ക്കും ബിരുദം സമ്മാനിച്ചു. ചാന്‍സിലര്‍ ജസ്റ്റിസ് പി സദാശിവത്തിനൊപ്പമാണ് മോഹന്‍ലാലും പി ടി ഉഷയും കുടുംബസമേതം എത്തിയത്. പ്രൊ. ചാന്‍സിലര്‍ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ സെനറ്റ് സിന്‍ഡിക്കറ്റ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

NO COMMENTS