നെടുമ്പാശ്ശേരി : കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ എയര്‍ കസ്റ്റംസിന്റെ ഇന്റലിജന്‍സ് വിഭാഗം 14.5 കോടി രൂപയുടെ വിദേശനാണയ വിനിമയ തട്ടിപ്പ് കണ്ടെത്തി. കൊച്ചി വിമാനത്താവളത്തില്‍ പിടിച്ചിട്ടുള്ള ഏറ്റവും വലിയ വിദേശ നാണയ വിനിമയ തട്ടിപ്പാണിത്. അന്താരാഷ്ട്ര ടെര്‍മിനലിന്റെ സെക്യൂരിറ്റി ഹോള്‍ഡിംഗ് ഏരിയായില്‍ പ്രവര്‍ത്തിക്കുന്ന തോമസ് കുക്ക് എന്ന ഏജന്‍സിയാണ് ഈ തട്ടിപ്പ് നടത്തിയിട്ടുള്ളത്.
കഴിഞ്ഞ രണ്ടു വര്ഷത്തിനിടയ്ക്കുള്ള കണക്കുകള്‍ പരിശോധിച്ചപ്പോഴാണ് 9000 ഇടപാടുകളില്‍ക്കൂടി ഇത്രയും വലിയ തുക കൊടുത്തിട്ടുള്ളത്. എന്‍ആര്‍ഐക്കാര്‍ക്കും വിദേശ പൗരന്മാര്ക്കും മാത്രം വിദേശ നാണയം മാറിക്കൊടുക്കുന്ന കൗണ്ടറിലാണ് അനധികൃത വിനിമയം നടന്നിട്ടുളളത്. ഈ ഭാഗത്ത് ഒരാള്‍ക്ക് പരമാവധി 25,000 ഇന്ത്യന്‍ കറന്‍സിക്കുള്ള ഡോളര്‍ മാത്രമേ നല്കാന് നിയമം അനുവദിക്കുന്നുള്ളൂ. ഒരേ പാസ്പോര്ട്ടില് പലവട്ടം കറന്‍സി മാറിക്കൊടുത്തിട്ടുണ്ട്. പലരുടേയും കുടുംബാംഗങ്ങളുടെ പാസ്പോര്‍ട്ടിലും കറന്‍സി മാറിയിട്ടുണ്ട്.
അനധികൃത വിദേശ നാണയ വിനിമയത്തിന്റെ പിന്നില്‍ സ്വര്‍ണം കള്ളക്കടത്ത് സംഘമാണെന്ന നിഗമനമാണ് കസ്റ്റംസിനുള്ളത്. ഇന്ന് റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥന്മാര് ഇതിന്റെ സൂക്ഷ്മ പരിശോധനയ്ക്കായി വിമാനത്താവളത്തില്‍ എത്തും.