തെരഞ്ഞെടുപ്പിനു ജില്ലയിൽ 14 റിട്ടേണിങ് ഓഫിസർമാർ

23

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പി നായി നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ റിട്ടേണിങ് ഓഫിസർമാരുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ അതിവേഗത്തിൽ പുരോഗമിക്കുന്നു. ജില്ലാ ഇലക്ഷൻ ഓഫിസർ ഡോ. നവ്‌ജ്യോത് ഖോസയുടെ നേതൃത്വത്തിൽ 14 റിട്ടേണിങ് ഓഫിസർമാരെയാണു ജില്ലയിലെ 14 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് തെരഞ്ഞെടുപ്പു കമ്മിഷൻ നിയമിച്ചിരിക്കുന്നത്.

റിട്ടേണിങ് ഓഫിസർമാർ ഇവർ:
വർക്കല – ബി. രാധാകൃഷ്ണൻ (സർവെ ആൻഡ് ലാൻഡ് റെക്കോഡ്‌സ് അസിസ്റ്റന്റ് സെക്രട്ടറി)ആറ്റിങ്ങൽ – കെ. അനു (അസിസ്റ്റന്റ് ഡെവലപ്‌മെന്റ് കമ്മിഷണർ (പി.എ), തിരുവനന്തപുരം)
ചിറയിൻകീഴ് – ടി.എസ്. ജയശ്രീ (ഡെപ്യൂട്ടി കളക്ടർ എൽ.ആർ)
നെടുമങ്ങാട് – രാജലക്ഷ്മി (ഡെപ്യൂട്ടി കളക്ടർ ആർ.ആർ)
വാമനപുരം – സുമേഷ് (പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർ, തിരുവനന്തപുരം)
കഴക്കൂട്ടം – റോയ് കുമാർ (ഡെപ്യൂട്ടി കളക്ടർ, എൽ.എ)

വട്ടിയൂർക്കാവ് – ബി. ജയശ്രീ (അസിസ്റ്റന്റ് കമ്മിഷണർ ഡി.എം, ലാൻഡ് റവന്യൂ കമ്മിഷണറേറ്റ് തിരുവനന്തപുരം)
തിരുവനന്തപുരം – എം.എസ്. മാധവിക്കുട്ടി (സബ് കളക്ടർ, തിരുവനന്തപുരം)
നേമം – ജ്യോതി പ്രസാദ് (ജോയിന്റ് രജിസ്ട്രാർ, കോ-ഓപ്പറേറ്റിവ് സൊസൈറ്റീസ്, തിരുവനന്തപുരം)
അരുവിക്കര – സുധാകരൻ (അസി. ഡെവലപ്‌മെന്റ് കമ്മിഷണർ, ജനറൽ, തിരുവനന്തപുരം)
പാറശാല – അനിൽ ആന്റണി (ഡിവിഷണൽ ഫോറസ്റ്റ് ഓഫിസർ, തിരുവനന്തപുരം)
കാട്ടാക്കട – രാജീവ് (ജനറൽ മാനേജർ, ജില്ലാ വ്യവസായ കേന്ദ്രം, തിരുവനന്തപുരം)
കോവളം – അനിത ഏലിയാസ് (ജില്ലാ പ്ലാനിങ് ഓഫിസർ, തിരുവനന്തപുരം)
നെയ്യാറ്റിൻകര – സുമീതൻ പിള്ള (ഡെപ്യൂട്ടി കളക്ടർ, വിജിലൻസ്)

NO COMMENTS